"ഹിരോഷിമാദിനം"
'ലോക സമാധാനത്തിനായി നമുക്ക് കൈകോര്‍ക്കാം.'
യുദ്ധവിരുദ്ധ റാലിക്ക് ഉജ്ജ്വല സ്വീകരണം
ജി.എച്.എസ്.എസ് പട്ള യിലെ കുട്ടികള്‍ നടത്തിയ യുദ്ധവിരുദ്ധ
കുട്ടയോട്ടത്തില്‍ കാസറഗോഡ് ബി.ആര്‍.സി യില്‍
ഉജ്ജ്വല സ്വീകരണം. ജി. എം.ആര്‍.എച്.എസ്.എസ ലെ രാധാകൃഷ്ണന്‍ സാര്‍,ബി.ആര്‍.സി
പ്രതിനിധി നൂറുദ്ധീന്‍ എന്നിവര്‍ സംസാരിച്ചു. ജേക്കബ് സ്വഗതവും എം.ഐ.എസ് കോഡിനേറ്റര്‍
സി.ഐ.എ ഹമീദ് നന്ദിയും പ്രകാശിപ്പിച്ചു, റിസോര്‍സ്
അധ്യാപകര്‍,സി.ആര്‍.സി കോഡിനേറ്റര്‍ മറ്റു ബി.ആര്‍.സി സ്റ്റാഫ് എന്നിവര്‍
പങ്കെടുത്തു.ഗാസയിലെ കൊടും ക്രൂരതക്ക് ഇരയായ പിന്ജോമാനകള്‍ക്കു സംഭവിച്ചത് ആത്മാഭിമാനമുള്ള
ഒരു വ്യക്തിക്കും സഹിക്കുവാന്‍ സാദിക്കില്ല.യുദ്ധത്തിന്‍റെ ഭീകരത നമുക്കുവേണ്ട
സമാധാനത്തിന്റെ പൊന്കിരണംമാത്രം മതി.കൂട്ടയോട്ടത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും
ബി ആര്‍ സി മധുരം നല്‍കുകയും ചെയ്തു.
ഇന്നു
യുദ്ധക്കൊതിയന്‍ മാര്‍ ഗാസയെയാണ് ലക്ഷ്യമിട്ടത് എങ്കില്‍ നാളെയത് നമുക്കുനേരേയും
ആകാം.അതുകൊണ്ട് ഇതു ഗാസയുടെ മാത്രം ആകാതെ.
"ലോകത്തെ ഒന്നായി കണ്ടുകൊണ്ടു ലോക സമാധാനത്തിനായി നമുക്ക് കൈകോര്‍ക്കാം"

No comments:
Post a Comment