Saturday, January 28, 2017

പി.ടി.എ പ്രസിഡണ്ടുമാര്‍ക്ക് ഏകദിന പരിശീലനം നടത്തി


കാസര്‍കോട്: കാസര്‍കോട് എസ്.എസ്.എയുടെ ആഭിമുഖ്യത്തില്‍ കാസര്‍കോട് സബ് ജില്ലയിലെ പൊതുവിദ്യാലയങ്ങളിലെ പി.ടി.എ പ്രസിഡണ്ടുമാര്‍ക്ക് ഏകദിന പരിശീലനം നടത്തി. ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാഹിന സലീം ഉദ്ഘാടനം ചെയ്തു. എ.ഇ.ഒ രവീന്ദ്രനാഥ റാവു അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാനേജര്‍ എ.ജി മാത്യൂ, ഹെഡ് മാസ്റ്റര്‍ സ്‌കറിയ തോമസ്, ബി.പി.ഒ പി.കെ ജയറാം, ബി.ആര്‍.സി ട്രെയിനര്‍ കൃഷ്ണദാസ് പലേരി പ്രസംഗിച്ചു.
വിവിധ പഞ്ചായത്ത്, മുനിസിപ്പാലിറ്റി പരിധിയില്‍ നിന്നും അമ്പതോളം പേര്‍ പരിശീലനത്തില്‍ പങ്കെടുത്തു. സമാപന പരിപാടിയില്‍ ജില്ലാ പ്രോജക്ട് ഓഫീസര്‍ രവിവര്‍മ സംസാരിച്ചു.

No comments:

Post a Comment